Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kochi Lake

മനുഷ്യനിര്‍മിത അദ്ഭുതത്തിന് 100 വയസ്

കൊ​​​​ച്ചി: കൊ​​​​ച്ചി കാ​​​​യ​​​​ലി​​​​ന്‍റെ ഇ​​​​ങ്ങേ​​​​ക്ക​​​​ര​​​​യി​​​​ല്‍നി​​​​ന്നു നോ​​​​ക്കി​​​​യാ​​​​ല്‍ ദൂ​​​​രെ മ​​​​ട്ടാ​​​​ഞ്ചേ​​​​രി​​​​യു​​​​ടെ തു​​​​രു​​​​ത്തി​​​​ല്‍ തെ​​​​ങ്ങു​​​​ക​​​​ള്‍ ത​​​​ല​​​​പൊ​​​​ക്കി​​​​നി​​​​ല്‍ക്കു​​​​ന്ന​​​​തു കാ​​​​ണാം. അ​​​​തി​​​​നി​​​​ടെ പ​​​​ര​​​​ന്നു​​​​കി​​​​ട​​​​ന്ന കാ​​​​യ​​​​ലി​​​​ല്‍ റോ​​​​ബ​​​​ര്‍ട്ട് ബ്രി​​​​സ്‌​​​​റ്റോ എ​​​​ന്ന ബ്രി​​​​ട്ടീ​​​​ഷ് ഹാ​​​​ര്‍ബ​​​​ര്‍ എ​​​​ന്‍ജി​​​​നി​​​​യ​​​​ര്‍ പ​​​​ച്ച​​​​വി​​​​രി​​​​ച്ച സ്വ​​​​പ​​​​ന​​​​ത്തി​​​​ന് 100 വ​​​​യ​​​​സ് തി​​​​ക​​​​യു​​​​ക​​​​യാ​​​​ണ്. 200 ഏ​​​​ക്ക​​​​ര്‍ കാ​​​​യ​​​​ല്‍ നി​​​​ക​​​​ത്തി​​​​യെ​​​​ടു​​​​ത്ത് അ​​​​ദ്ദേ​​​​ഹം നി​​​​ര്‍മി​​​​ച്ച ഇ​​​​ന്ത്യ​​​​യി​​​​ലെ ഏ​​​​റ്റ​​​​വും വ​​​​ലി​​​​യ മ​​​​നു​​​​ഷ്യ നി​​​​ര്‍മി​​​​ത ദ്വീ​​​​പാ​​​​യ വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ നി​​​​ര്‍മാ​​​​ണ പ്ര​​​​വ​​​​ര്‍ത്ത​​​​ന​​​​ങ്ങ​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​ന്‍റെ നൂ​​​​റാം വാ​​​​ര്‍ഷി​​​​ക​​​​മാ​​​​ണ് അ​​​​ടു​​​​ത്ത മാ​​​​സം.

1926 മേ​​​​യി​​​​ലാ​​​​ണ് വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ന്‍ഡ് എ​​​​ന്ന അ​​​​ത്ഭു​​​​ത​​​​ദ്വീ​​​​പി​​​​ന്‍റെ നി​​​​ര്‍മി​​​​തി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. അ​​​​ന്ന് ചെ​​​​റി​​​​യ ച​​​​ര​​​​ക്ക് കൈ​​​​മാ​​​​റ്റ ഇ​​​​ട​​​​മാ​​​​യ കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തെ ഇ​​​​ന്നു കാ​​​​ണു​​​​ന്ന അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര തു​​​​റ​​​​മു​​​​ഖ​​​​മാ​​​​ക്കി മാ​​​​റ്റു​​​​ന്ന​​​​തി​​​​നു​​​​ള്ള പ​​​​ണി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​തും അ​​​​ന്നാ​​​​ണ്. കാ​​​​ര​​​​ണം തു​​​​റ​​​​മു​​​​ഖ​​​​വും വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡും ത​​​​മ്മി​​​​ല്‍ ഒ​​​​രു കൊ​​​​ടു​​​​ക്ക​​​​ല്‍ വാ​​​​ങ്ങ​​​​ല്‍ ബ​​​​ന്ധ​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു.

1341ലെ ​​​​മ​​​​ഹാ​​​​പ്ര​​​​ള​​​​യ​​​​ത്തി​​​​നു​​​​ശേ​​​​ഷം രൂ​​​​പ​​​​പ്പെ​​​​ട്ട തു​​​​റ​​​​മു​​​​ഖം നൂ​​​​റ്റാ​​​​ണ്ടു​​​​ക​​​​ളാ​​​​യി ചെ​​​​റി​​​​യ ച​​​​ര​​​​ക്ക് കൈ​​​​മാ​​​​റ്റ ഇ​​​​ടം മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു. വ​​​​ലി​​​​യ ച​​​​ര​​​​ക്കു​​​​ക​​​​പ്പ​​​​ലു​​​​ക​​​​ളെ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന നി​​​​ല​​​​യി​​​​ല്‍ കൊ​​​​ച്ചി​​​​യി​​​​ല്‍ ഒ​​​​രു വ​​​​ലി​​​​യ തു​​​​റ​​​​മു​​​​ഖം വേ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ബ്രി​​​​ട്ടീ​​​​ഷ് ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നു​​​​ണ്ടാ​​​​യി. 1795 മു​​​​ത​​​​ല്‍ ബ്രി​​​​ട്ടീ​​​​ഷ് ഭ​​​​ര​​​​ണ​​​​ത്തി​​​​ന്‍ കീ​​​​ഴി​​​​ലാ​​​​യി​​​​രു​​​​ന്ന തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ മു​​​​ഖ​​​​ച്ഛാ​​​​യ മാ​​​​റ്റാ​​​​ന്‍ 1920 ഏ​​​​പ്രി​​​​ലി​​​​ല്‍ റോ​​​​ബ​​​​ര്‍ട്ട് ബ്രി​​​​സ്‌​​​​റ്റോ​​​​യെ കൊ​​​​ച്ചി​​​​യി​​​​ല്‍ എ​​​​ത്തി​​​​ച്ചു. കൊ​​​​ച്ചി​​​​യി​​​​ല്‍ ഒ​​​​രു ആ​​​​ധു​​​​നി​​​​ക തു​​​​റ​​​​മു​​​​ഖം നി​​​​ര്‍മി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മ​​​​മാ​​​​യി​​​​രു​​​​ന്നു പി​​​​ന്നീ​​​​ട്.

ചെ​​​​ളി നി​​​​റ​​​​ഞ്ഞ് ആ​​​​ഴം കു​​​​റ​​​​ഞ്ഞ നി​​​​ല​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന കൊ​​​​ച്ചി കാ​​​​യ​​​​ലി​​​​നെ വ​​​​ലി​​​​യ ക​​​​പ്പ​​​​ലു​​​​ക​​​​ള്‍ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന വി​​​​ധം ആ​​​​ഴ​​​​മു​​​​ള്ള​​​​താ​​​​ക്കി മാ​​​​റ്റു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു ആ​​​​ദ്യ​​​​ശ്ര​​​​മം. ഇ​​​​തി​​​​നാ​​​​യി വി​​​​ദേ​​​​ശ​​​​ത്തു​​​​നി​​​​ന്ന് ഒ​​​​രു ഡ്ര​​​​ഡ്ജ​​​​ര്‍ കൊ​​​​ണ്ടു​​​​വ​​​​ന്നു. അ​​​​ന്ന​​​​ത്തെ മ​​​​ദ്രാ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍സി ഗ​​​​വ​​​​ര്‍ണ​​​​റാ​​​​യി​​​​രു​​​​ന്ന ലോ​​​​ര്‍ഡ് വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ എ​​​​ന്ന പേ​​​​ര് ഡ്ര​​​​ഡ്ജ​​​​റി​​​​നു ന​​​​ല്‍കി. ഈ ​​​​പേ​​​​രാ​​​​ണ് പി​​​​ന്നീ​​​​ട് വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡ് എ​​​​ന്നാ​​​​യി മാ​​​​റി​​​​യ​​​​ത്.

1926 മാ​​​​ര്‍ച്ചി​​​​ല്‍ ചെ​​​​ങ്ക​​​​ട​​​​ല്‍ വ​​​​ഴി​​​​യാ​​​​ണ് ലോ​​​​ര്‍ഡ് വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ എ​​​​ന്ന ഡ്ര​​​​ഡ്ജ​​​​ർ കൊ​​​​ച്ചി​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. യാ​​​​ത്ര​​​​യ്ക്കി​​​​ടെ ഡ്ര​​​​ഡ്ജ​​​​റി​​​​ന് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ള്‍ സം​​​​ഭ​​​​വി​​​​ച്ചി​​​​രു​​​​ന്നു. അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക​​​​ള്‍ ന​​​​ട​​​​ത്തി ര​​​​ണ്ടു മാ​​​​സ​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ പ​​​​ണി​​​​ക​​​​ള്‍ ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. ദി​​​​വ​​​​സ​​​​വും 20 മ​​​​ണി​​​​ക്കൂ​​​​റി​​​​ലേ​​​​റെ ഡ്ര​​​​ഡ്ജ​​​​ര്‍ പ്ര​​​​വ​​​​ര്‍ത്തി​​​​പ്പി​​​​ച്ചു. 1928 മാ​​​​ര്‍ച്ചോ​​​​ടെ 11,000 അ​​​​ടി നീ​​​​ള​​​​വും 400 അ​​​​ടി വീ​​​​തി​​​​യും 32 അ​​​​ടി ആ​​​​ഴ​​​​വു​​​​മു​​​​ള്ള ഒ​​​​രു ക​​​​പ്പ​​​​ല്‍ ചാ​​​​ന​​​​ല്‍ രൂ​​​​പ​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ടു​​​​ത്തു. കോ​​​​രി​​​​യ ചെ​​​​ളി തു​​​​റ​​​​മു​​​​ഖ​​​​ത്തോ​​​​ടു ചേ​​​​ര്‍ന്നാ​​​​ണ് നി​​​​ക്ഷേ​​​​പി​​​​ച്ച​​​​ത്. ഇ​​​​ത് 200 ഏ​​​​ക്ക​​​​റി​​​​ലേ​​​​റെ വി​​​​സ്തൃ​​​​തി​​​​യു​​​​ള്ള അ​​​​ത്ഭു​​​​ത ദ്വീ​​​​പി​​​​ന്‍റെ സൃ​​​​ഷ്‌​​​​ടി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യി.

ചാ​​​​ന​​​​ല്‍ പൂ​​​​ര്‍ത്തി​​​​യാ​​​​യി ഏ​​​​താ​​​​നും ദി​​​​വ​​​​സ​​​​ങ്ങ​​​​ള്‍ക്കു​​​​ശേ​​​​ഷം ബോം​​​​ബെ സ്റ്റീം ​​​​നാ​​​​വി​​​​ഗേ​​​​ഷ​​​​ന്‍ ക​​​​മ്പ​​​​നി​​​​യു​​​​ടെ തീ​​​​ര​​​​ദേ​​​​ശ ക​​​​പ്പ​​​​ലാ​​​​യ എ​​​​സ്എ​​​​സ് പ​​​​ത്മ പു​​​​തു​​​​താ​​​​യി നി​​​​ര്‍മി​​​​ച്ച ക​​​​പ്പ​​​​ല്‍ചാ​​​​ലി​​​​ലൂ​​​​ടെ തു​​​​റ​​​​മു​​​​ഖ​​​​ത്തെ​​​​ത്തി. ആ​​​​ധു​​​​നി​​​​ക കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്ത് ന​​​​ങ്കൂ​​​​ര​​​​മി​​​​ടു​​​​ന്ന ആ​​​​ദ്യ ക​​​​പ്പ​​​​ലാ​​​​യി​​​​രു​​​​ന്നു ഇ​​​​ത്. അ​​​​വി​​​​ടെ​​​​യും തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ സ്വ​​​​പ്‌​​​​ന​​​​ങ്ങ​​​​ള്‍ അ​​​​വ​​​​സാ​​​​നി​​​​ച്ചി​​​​ല്ല. സൂ​​​​യ​​​​സ് ക​​​​നാ​​​​ലി​​​​ലൂ​​​​ടെ ക​​​​ട​​​​ന്നു​​​​പോ​​​​കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന വ​​​​ലി​​​​പ്പ​​​​മു​​​​ള്ള ക​​​​പ്പ​​​​ലി​​​​നും കൊ​​​​ച്ചി​​​​യി​​​​ല്‍ പ്ര​​​​വേ​​​​ശി​​​​ക്കാ​​​​ന്‍ ക​​​​ഴി​​​​യു​​​​ന്ന ത​​​​ര​​​​ത്തി​​​​ല്‍ ചാ​​​​ന​​​​ല്‍ വ​​​​ലു​​​​താ​​​​ക്കു​​​​ക എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ടു​​​​ത്ത ദൗ​​​​ത്യം.

ഇ​​​​തി​​​​നാ​​​​യു​​​​ള്ള ജോ​​​​ലി​​​​ക​​​​ള്‍ 1928 ഡി​​​​സം​​​​ബ​​​​ര്‍ മൂ​​​​ന്നി​​​​ന് ആ​​​​രം​​​​ഭി​​​​ച്ചു. വെ​​​​റും മൂ​​​​ന്നു മാ​​​​സ​​​​ത്തി​​​​നു​​​​ള്ളി​​​​ല്‍ പ​​​​ണി​​​​ക​​​​ള്‍ പൂ​​​​ര്‍ത്തി​​​​യാ​​​​യി. ദൗ​​​​ത്യം പൂ​​​​ര്‍ത്തി​​​​യാ​​​​ക്കി മ​​​​ട​​​​ങ്ങു​​​​ന്ന​​​​തി​​​​നി​​​​ടെ ലോ​​​​ര്‍ഡ് വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ എ​​​​ന്ന കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖ​​​​ത്തി​​​​ന്‍റെ​​​​യും വെ​​​​ല്ലിം​​​​ഗ്ട​​​​ണ്‍ ഐ​​​​ല​​​​ൻ​​​​ഡി​​​​ന്‍റെ​​​​യും സൃ​​​​ഷ്‌​​​​ടി​​​​ക്കു കാ​​​​ര​​​​ണ​​​​മാ​​​​യ മ​​​​ണ്ണു​​​​മാ​​​​ന്തി ക​​​​പ്പ​​​​ല്‍ ക​​​​ട​​​​ലി​​​​ല്‍ മു​​​​ങ്ങി​​​​പ്പോ​​​​യെ​​​​ന്നാ​​​​ണു ച​​​​രി​​​​ത്ര​​​​ക​​​​ഥ. ക​​​​ഥ ഇ​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണെ​​​​ങ്കി​​​​ലും കൊ​​​​ച്ചി​​​​യു​​​​ടെ​​​​യും കേ​​​​ര​​​​ള​​​​ത്തി​​​​ന്‍റെ​​​​യും വാ​​​​ണി​​​​ജ്യ, വ്യാ​​​​പാ​​​​ര​​​മു​​​​ന്നേ​​​​റ്റ​​​​ത്തി​​​​നു ക​​​​രു​​​​ത്തേ​​​​കാ​​​​ന്‍ ആ​​​​ധു​​​​നി​​​​ക കൊ​​​​ച്ചി തു​​​​റ​​​​മു​​​​ഖം രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ ക​​​​ഴി​​​​ഞ്ഞു.

അ​​​തീ​​​വ​​​സു​​​ര​​​ക്ഷാ​​​മേ​​​ഖ​​​ല​​​യാ​​​യ വെ​​​ല്ലിം​​​ഗ്‌​​​ട​​​ൺ ഐ​​​ല​​​ൻ​​​ഡി​​​ൽ നി​​​ല​​​വി​​​ൽ നാ​​​വി​​​ക​​​സേ​​​ന​​​യു​​​ടെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​വും പ​​​ഞ്ച​​​ന​​​ക്ഷ​​​ത്ര ഹോ​​​ട്ട​​​ലാ​​​യ താ​​​ജ് മ​​​ല​​​ബാ​​​ർ ഉ​​​ൾ​​​പ്പെ​​​ടെ ത​​​ന്ത്ര​​​പ്ര​​​ധാ​​​ന സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up